ശശി തരൂര്‍ അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റാകുമോ?

Update: 2022-08-30 08:52 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്‍സരിക്കുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഏതാനും പേര്‍ മല്‍സര രംഗത്തുണ്ടാവുമെന്ന തരൂരിന്റെ പ്രസ്താവനയോടെയാണ് ഇത്തരമൊരു വാര്‍ത്ത പടര്‍ന്നുപിടിച്ചത്. എന്നാല്‍ മല്‍സരിക്കുന്ന വിവരം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ സോണിയാഗാന്ധിയാണ് ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായി ഇരുന്നിട്ടുള്ളത്. 1998 മുതല്‍ സോണിയാഗന്ധിയായിരുന്നു പ്രസിഡന്റ്. അതില്‍ 2017-19കാലത്ത് രാഹുല്‍ഗാന്ധി ഈ സ്ഥാനം ഏറ്റെടുത്തെങ്കിലും പിന്നീട് രാജിവച്ചു.

താന്‍ മല്‍സരിക്കുമോയെന്ന കാര്യം തരൂര്‍ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

മാതൃഭൂമിയിലെ സ്വന്തം കോളത്തിലാണ് തരൂര്‍ ബിജെപിയെ പ്രതിരോധിക്കുന്ന കോണ്‍ഗ്രസ്സിനെയാണ് ആവശ്യമെന്ന് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, മറ്റ് അംഗങ്ങളെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കില്‍ ഒക്ടോബര്‍ 8 ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം നടത്താം. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ 19ന് നടത്താനാണ് തീരുമാനം. സെപ്തംബര്‍ 22ന് വിജ്ഞാപനം പുറപ്പെടുവിക്കും. 

Tags:    

Similar News