പൂനെയില്‍ വസ്ത്ര ഗോഡൗണില്‍ തീപ്പിടിത്തം; അഞ്ചു മരണം

തീ നിയന്ത്രണ വിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ അറിയിച്ചു

Update: 2019-05-09 03:49 GMT

പൂനെ: പൂനെയ്ക്കു സമീപം ഉറുളി ദേവാച്ചി വില്ലേജില്‍ വസ്ത്ര ഗോഡൗണിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികള്‍ മുറിയില്‍ ഉറങ്ങുന്നിതിടെ പുലര്‍ച്ചെ അഞ്ചോടെയാണ് തീപ്പിടിത്തമുണ്ടായതെന്നു പോലിസിനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാലു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.



Tags:    

Similar News