മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍; ഛേത്രിക്കും ഗംഭീറിനും പത്മശ്രീ
ഗായകന്‍ കെ ജി ജയന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്കു പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നു ചലച്ചിത്രതാരം മോഹന്‍ലാലിനും ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണനും പത്മഭൂഷണ്‍ ലഭിച്ചു. ഗായകന്‍ കെ ജി ജയന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്കു പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ക്കും പത്മശ്രീ നല്‍കിയിട്ടുണ്ട്. നാടന്‍ കലാകാരന്‍ ടീജന്‍ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗുല്ല, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കു പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.