ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ റായ്ബറേലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) 118 പ്രഫസര്‍, അഡീഷനല്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ട്/ കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജനുവരി പത്ത്.
അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍, ഡെര്‍മറ്റോളജി, എന്‍ഡോെ്രെകനോളജി, ഇഎന്‍ടി, ഫൊറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മെഡിക്കല്‍ ഓങ്കോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്, സര്‍ജിറി, പാതോളജി ആന്‍ഡ് ലാബ്, പീഡിയാട്രിക്‌സ്, ഫാര്‍മക്കോളജി, സൈക്യാട്രി, റേഡിയോ ഡയഗ്‌നോസിസ്, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്റ് ബ്ലഡ് ബാങ്ക്, ട്രോമ ആന്റ് എമര്‍ജന്‍സി, യൂറോളജി.
എംഡി, എംഎസ്, എംസിഎച്ച്, ഡിഎം യോഗ്യതയും പരിചയവുമുള്ളവര്‍ക്കാണ് അവസരം.
യോഗ്യതയും ശമ്പള സ്‌കെയിലും
1. പ്രഫസര്‍: പിജി ബിരുദം (എംഡി/ എംഎസ്) / എംസിഎച്ച് / ഡിഎം പാസ്.
പ്രവൃത്തിപരിചയം: കുറഞ്ഞത് 14 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 2,20,000 രൂപ.
2. അഡീഷനല്‍ പ്രഫസര്‍: പിജി ബിരുദം (എംഡി / എംഎസ്) / എംസിഎച്ച് / ഡിഎം.
പ്രവൃത്തിപരിചയം: കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 2,00,000 രൂപ.
3. അസോസിയേറ്റ് പ്രഫസര്‍: പിജി ബിരുദം (ങഉ / ങട) / ങഇഒ / ഉങ.
പ്രവൃത്തിപരിചയം: കുറഞ്ഞത് 06 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 1,88,000 രൂപ.ന
4. അസിസ്റ്റന്റ് പ്രഫസര്‍: പിജി ബിരുദം (എംഡി / എംഎസ്) / എംസിഎച്ച് / ഡിഎം.
പ്രവൃത്തിപരിചയം: കുറഞ്ഞത് 03 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 1,42,506 രൂപ.
അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈനായി അപേക്ഷിക്കുക.
വിലാസം: സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, റിക്രൂട്ട്‌മെന്റ് സെല്‍ 1 സ്ട്രീറ്റ് ഫ്‌ലോര്‍, മെഡിക്കല്‍ കോളജ് ബില്‍ഡിങ്, എയിംസ്, മുന്‍ഷിഗഞ്ച്, ദല്‍മൗ റോഡ്, റായ്ബറേലി, ഉത്തര്‍പ്രദേശ്. പിന്‍: 229405
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 10.01.2022
വെബ്‌സൈറ്റ്: www.aiismrbl.edu.in.
എയിംസ് കല്യാണിയില്‍ 45 സീനിയര്‍ റെസിഡന്റ്
കല്യാണിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 45 സീനിയര്‍ റെസിഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്ക്കാലിക നിയമനമാണ്. ഇന്റര്‍വ്യൂ ഡിസംബര്‍ ആറു മുതല്‍ ഒമ്പതുവരെ നടക്കും.
ഒഴിവുള്ള തസ്തികകള്‍: അനസ്തീസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പതോളജി/ലാബ് മെഡിസിന്‍, ഫാര്‍മക്കോളജി, സൈക്യാട്രി, റേഡിയോളജി.
വെബ്‌സൈറ്റ്: www.aiimskalyani.edu.in.