റിയാദ് എജ്യൂ എക്‌സ്‌പോ സപ്തംബര്‍ 13ന്

Update: 2024-09-08 06:15 GMT

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷനലും സംയുക്തമായി സംഘടിപ്പിക്കുന്ന റിയാദ് എജ്യൂ എക്‌സ്‌പോ സപ്തംബര്‍ 13 ന് വൈകീട്ട് 4ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. മോട്ടിവേഷനല്‍ സ്പീക്കറും സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും മംഗലാപുരം സഹയാദ്രി എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. ആനന്ത് പ്രഭു മുഖ്യപ്രഭാഷണം നടത്തും. കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന വിഷയത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും വിവിജി എഐ കമ്പനി സിഇഒയുമായ മാസ്റ്റര്‍ ന്യുയാം സംസാരിക്കും. കുട്ടികളിലെ ആശയ വിനിമയ ശേഷി എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ ഇന്റര്‍ടെക് ജിസിസി സെയില്‍സ് മാനേജറും ടോസ്റ്റ് മാസ്റ്റര്‍ ചാംപ്യനുമായ സയ്ദ് ഫൈസല്‍ സംസാരിക്കും. വിദ്യാര്‍ഥികളും അധ്യാപകരെയും പങ്കെടുപ്പിച്ചുള്ള പാനല്‍ ഡിസ്‌കഷനും ഉന്നത വിജയികളെ ആദരിക്കലും നടത്തും. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന് വേണ്ടി ംംം.മേൃഴലഴേഹീയമഹമരമറലാ്യ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യം രജിസ്റ്റര്‍ ചെയുന്ന 500 പേര്‍ക്ക് ആയിരിക്കും പ്രവേശനം. വാര്‍ത്താസമ്മേളനത്തില്‍ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് അസ്‌ലം, ഫോക്കസ് ഇന്റര്‍നാഷനല്‍ ഭാരവാഹികളായ ഫൈറൂസ് വടകര, റഹൂഫ് പയനാട്ട്, അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു.

Tags:    

Similar News