കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തന സജ്ജമാകും
കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവാണുള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ 228 മേജര്‍ സര്‍ജറികള്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാംഭിച്ചാല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി
കൊച്ചി: സെപ്റ്റംബറില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി പുന:സ്ഥാപിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് , വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ സെപ്റ്റംബര്‍ മാസം പത്തിനകം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി.
കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവാണുള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ 228 മേജര്‍ സര്‍ജറികള്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാംഭിച്ചാല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റംല ബീവി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. പി ജി ബാലഗോപാല്‍, എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കല കേശവന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഗണേഷ് മോഹന്‍, എഡിഎം എസ് ഷാജഹാന്‍ പങ്കെടുത്തു.