സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ എട്ടാമത് ബാച്ച് തുടങ്ങി
ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു
തിരുവനന്തപുരം: നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (പാര്‍ലമെന്ററി സ്റ്റഡീസ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നടന്നു.
ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള മെമന്റോ, സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിച്ചു. പരിപാടിയില്‍ എംഎല്‍എമാരായ എന്‍കെ അക്ബറും നജീബ് കാന്തപുരവും പങ്കെടുത്തു.
കെലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗ്ഗീസ്, നിയമസഭാ സെക്രട്ടറി എസ്‌വി ഉണ്ണികൃഷ്ണന്‍ നായര്‍, സ്പീക്കറുടെ െ്രെപവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍ എന്നിവര്‍ പുതിയ ബാച്ചിലെ (എട്ടാം ബാച്ച്) പഠിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസുകളെടുത്തു.
ആറാമത് ബാച്ചില്‍ ആര്യ വാമനന്‍ (തിരുവനന്തപുരം) ഒന്നാം റാങ്കും, അബ്ദുല്‍ മജീദ് ടിപി (തിരുവനന്തപുരം), ജോമോള്‍ ജോര്‍ജ് ( കോട്ടയം) എന്നിവര്‍ രണ്ടാം റാങ്കും, സാബിത്ത് (കോഴിക്കോട്) മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാമത് ബാച്ചില്‍ രോഹിണി ജെഎസ് (തിരുവനന്തപുരം) ഒന്നാം റാങ്കും ആര്‍ഷ ലക്ഷ്മി (കൊല്ലം) രണ്ടാം റാങ്കും ഏബല്‍ റ്റി ജോസ് (കൊല്ലം) മൂന്നാം റാങ്കും നേടി. വിജയികള്‍ക്ക് സ്പീക്കര്‍ അഭിനന്ദനമറിയിച്ചു. പരിപാടിയില്‍ കെലാംപ്‌സ് ജോയിന്റ് ഡയറക്ടര്‍ വിജി റിജു സംബന്ധിച്ചു.