ലോക്ക് ഡൗണ്‍: സൗജന്യ ഓണ്‍ലൈന്‍ ലൈവ് ട്യൂഷന്‍ ക്ലാസ്സുകളുമായി എഡ്യൂഗ്രാഫ്

ഏപ്രില്‍ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ ക്ലാസ്സുകള്‍ ലഭ്യമാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഓരോ വിദ്യാര്‍ഥികള്‍ക്കും ഇച്ഛാനുസൃതമായി വ്യക്തിഗത പ്രാധാന്യം നല്‍കികൊണ്ടുള്ള മികച്ച സെഷനുകളാകും എഡ്യൂഗ്രാഫ് ഒരുക്കുക. വിദ്യാര്‍ഥികള്‍ക്ക് www.edugraff.com ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു

Update: 2020-04-17 09:57 GMT

കൊച്ചി: കൊവിഡ് -19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എഡ്യൂഗ്രാഫ് ഓണ്‍ലൈനില്‍ സൗജന്യ ലൈവ് ട്യൂഷന്‍ ക്ലാസുകള്‍ നല്‍കുന്നു.ഏപ്രില്‍ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ ക്ലാസ്സുകള്‍ ലഭ്യമാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഓരോ വിദ്യാര്‍ഥികള്‍ക്കും ഇച്ഛാനുസൃതമായി വ്യക്തിഗത പ്രാധാന്യം നല്‍കികൊണ്ടുള്ള മികച്ച സെഷനുകളാകും എഡ്യൂഗ്രാഫ് ഒരുക്കുക.

കൂടാതെ, നീറ്റ്, ജെഇഇ പോലുള്ള മല്‍സര പ്രവേശന പരീക്ഷകള്‍ക്ക് എഡ്യൂഗ്രാഫ് സൗജന്യ ഓണ്‍ലൈന്‍ പിന്തുണയും നല്‍കുന്നുണ്ട്.കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, തുടങ്ങി എല്ലാ സയന്‍സ് വിഷയങ്ങള്‍ക്കും അംഗീകൃത അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ ലഭ്യമാണ്. ആവശ്യമുള്ള വിഷയങ്ങളും, പഠന ഭാഗങ്ങളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സംവേദനാത്മക വൈറ്റ്‌ബോര്‍ഡ് ആക്‌സസ് ലഭ്യമാക്കുന്നതിനും, സ്വന്തം കമ്പ്യൂട്ടറിലൂടെ സെഷനുകളില്‍ പങ്കെടുക്കുന്നതിനും ഇതിലൂടെ സാധിക്കും. അതോടൊപ്പം റക്കോര്‍ഡഡ് സെഷനുകള്‍ കഴിഞ്ഞ സെഷനുകളുടെ പുനരവലോകനത്തെ സഹായിക്കുന്നു. സേവനം ലഭ്യമാകാന്‍ വിദ്യാര്‍ഥികള്‍ക്ക് www.edugraff.com ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു  

Tags:    

Similar News