കെമാറ്റിന് അപേക്ഷിക്കാം
www.kmatkerala.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായ 1000 രൂപ ഓണ്‍ലൈനായി അടയ്ക്കാം.
2019ലെ എംബിഎ പ്രവേശനത്തിനായുള്ള കെമാറ്റിന്് ജനുവരി 31 വരെ അപേക്ഷിക്കാം. www.kmatkerala.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായ 1000 രൂപ ഓണ്‍ലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാര്‍ക്ക് 750 രൂപ. കുസാറ്റ് ആണ് ഇക്കുറി കെമാറ്റ് പരീക്ഷ നടത്തുന്നത്.
ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ഥികളുടെ അപേക്ഷയും പരിഗണിക്കും. ഫോണ്‍ : 04712335133 / 8547255133;. കര്‍ണാടക സര്‍ക്കാരും കെ മാറ്റ് നടത്തുന്നതിനാല്‍ കേരളത്തിന്റെ സൈറ്റ് നോക്കിത്തന്നെ വിവരം ശേഖരിക്കാന്‍ ശ്രദ്ധിക്കുക. ഫെബ്രുവരി 17നാണ് പരീക്ഷ. കേരളത്തിലേതിനു പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മംഗളൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.