ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സ്; അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2022-23 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ് & പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങള്‍ www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകള്‍ സപ്തംബര്‍ വൈകീട്ട് 5ന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പുതിയ ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കില്ല. വിവരങ്ങള്‍ പരിശോധിച്ച് മാറ്റങ്ങളുണ്ടെങ്കില്‍ അത് വരുത്തിയില്ലെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷാര്‍ഥി തന്നെയാവും ഉത്തരവാദി. രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കു 0471 2560363, 364 നമ്പറുകളില്‍ ബന്ധപ്പെടണം.