തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് നടത്തുന്നതിന് പുതുതായി ഉള്‍പ്പെടുത്തിയ കോളജിനും സീറ്റുകള്‍ ഉയര്‍ത്തിയ കോളജുകളിലെ മെരിറ്റ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് മാര്‍ച്ച് 30 ന് നടത്തും. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രഷനും പുതിയ കോളജ്/കോഴ്‌സ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscetnre.kerala.gov.in വഴി 26 മുതല്‍ 28 വരെ ചെയ്യണം.
എല്‍ബിഎസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ നിര്‍ബന്ധമായും എന്‍ഒസി രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 64.