അധ്യാപകരുടെയും പരിശീലകരുടെയും മികവ് വര്‍ധിപ്പിക്കല്‍; എന്‍എസ്ഡിസിയുമായി സഹകരിച്ച് ബൈജൂസ്
കുട്ടികള്‍ക്കും യുവാക്കള്‍ക്കും പഠനം ആകര്‍ഷകവും ഫലപ്രദവും വ്യക്തിഗതവുമാക്കുന്നതിന് നൈപുണ്യവും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകരെയും പരിശീലകരെയും ശാക്തീകരിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. അധ്യാപകരെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ ഉള്ളടക്കത്തിലേക്കും ഉപകരണങ്ങളിലേക്കും സൗജന്യ ആക്സസ് നല്‍കിക്കൊണ്ട് എന്‍എസ്ഡിസിയെ ബൈജൂസ് പിന്തുണയ്ക്കും
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസ്, അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യത്തെ പിന്തുണയ്ക്കുന്നതിനായി ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനുമായി (എന്‍എസ് ഡി സി) ധാരണാപത്രം ഒപ്പിട്ടു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പഠനം ആകര്‍ഷകവും ഫലപ്രദവും വ്യക്തിഗതവുമാക്കുന്നതിന് നൈപുണ്യവും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകരെയും പരിശീലകരെയും ശാക്തീകരിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
അധ്യാപകരെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ ഉള്ളടക്കത്തിലേക്കും ഉപകരണങ്ങളിലേക്കും സൗജന്യ ആക്സസ് നല്‍കിക്കൊണ്ട് എന്‍എസ്ഡിസിയെ ബൈജൂസ് പിന്തുണയ്ക്കും. കൂടാതെ, അധ്യാപകരെയും വിദ്യാര്‍ഥികളെയും ഗുണനിലവാരമുള്ള പഠനാനുഭവത്തിനായി സജ്ജമാക്കുന്നതിന് ബൈജൂസ് അതിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ ഉള്ളടക്കം (വിദ്യാഭ്യാസ സംബന്ധമായയതും, അല്ലാത്തതും) സൗജന്യ ലൈസന്‍സായി എന്‍എസ്ഡിസിയുമായി പങ്കിടുമെന്ന് അധികൃതര്‍ പറഞ്ഞു.ഈ പങ്കാളിത്തത്തില്‍ എന്‍എസ്ഡിസിയുടെ ഡിജിറ്റല്‍ സ്‌കില്ലിംഗ് സംരംഭമായ ഇ-സ്‌കില്‍ ഇന്ത്യ, ബൈജൂസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അവബോധവും അവലംബവും വര്‍ധിപ്പിക്കുന്നതിനും എന്‍എസ്ഡിസിയിലെ പങ്കാളികളെ ബൈജൂസിന്റെ ഡിജിറ്റല്‍ ഇടപെടലുകള്‍ നല്‍കുന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിനും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠന ഫലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകര്‍ക്ക് ശരിയായ ഉള്ളടക്കം നല്‍കുകയെന്നതുമാണെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നവീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നായി ഡിജിറ്റല്‍ പഠനം ഉയര്‍ന്നുവരുന്നുവെന്ന് എന്‍ എസ് ഡി സി എംഡിയും സിഇഒയുമായ ഡോ. മനീഷ് കുമാര്‍ പറഞ്ഞു.