ബിസിസിഐയുമായുള്ള സ്പോണ്സര്ഷിപ്പുകള് റദ്ദാക്കാനൊരുങ്ങി ബൈജൂസ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് 2500 ജീവനക്കാരെ ബൈജൂസ് പുറത്താക്കിയിരുന്നു.
മുംബൈ: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബൈജൂസ് ആപ്പ് കായിക മേഖലയിലെ നിരവധി സ്പോണ്സര്ഷിപ്പുകള് ഒഴിവാക്കുന്നു. ബിസിസിഐ, ഐസിസി, ഫിഫ എന്നിവരുമായുള്ള സ്പോണ്‍സര്‍ഷിപ്പുകളാണ് റദ്ദാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്സിയുടെ കരാറാണ് ബൈജൂസ് ആദ്യം റദ്ദ് ചെയ്യാന്‍ പോവുന്നത്. ബാക്കിയുള്ളവ പടിപടിയായി ഒഴിവാക്കും. എന്നാല്‍ ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് 2500 ജീവനക്കാരെ ബൈജൂസ് പുറത്താക്കിയിരുന്നു. 5000 കോടിക്കടത്ത് ബാധ്യതയിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.