ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 തവണയുടെ വര്‍ധനവാണ് ഇത്. 2020-21 വര്‍ഷത്തില്‍ നഷ്ടം 231.69 കോടിയായി . 2019-20 റെവന്യൂ 2511 കോടിയുണ്ടായിരുന്ന സമയത്ത് 2020-21 വര്‍ഷത്തില്‍ ഇത് 2428 കോടിയായി കുറയുകയാണ് ചെയ്തത്. ജീവനക്കാര്‍ക്ക് ജോലി ചുമതലകളിലുള്ള ഇരട്ടിപ്പ് കുറയ്ക്കാനും ടെക്‌നോളജിയെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമാണ് തീരുമാനം. ഇംഗ്ലീഷ്, സ്പാനിഷ് അധ്യാപകരെ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുമെന്നും ഇവര്‍ വിശദമാക്കി.