സി എച്ച് ചെയര്‍ ഫെലോഷിപ്പ് പി എസ് നിഹാസിന്

Update: 2021-09-22 03:36 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിങ് സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് തൃശൂര്‍ കേച്ചേരി പൊക്കാകിലത്ത് പി എസ് നിഹാസ് അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. '1957- 2021 കാലത്തെ കേരളത്തിലെ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേണ്‍' എന്ന വിഷയത്തില്‍ പഠനം നടത്താനാണ് ഫെലോഷിപ്പെന്ന് സി എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി അറിയിച്ചു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫില്‍ നേടിയ ശേഷം ജെഎന്‍യുവില്‍തന്നെ കംപാരറ്റീവ് പൊളിറ്റിക്‌സ് & പൊളിറ്റിക്കല്‍ തിയറിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് നിഹാസിപ്പോള്‍. ജലന്തര്‍ ലൗലി പ്രഫഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി സാക്കിര്‍ ഹുസൈന്‍- എം എ ആരിഫ ദമ്പതികളുടെ മകനാണ്.

Tags:    

Similar News