ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. ഡല്‍ഹി മേഖലയുടെ മൊത്തത്തിലുള്ള വിജയശതമാനം 96.29 ശതമാനമാണ്. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം. 33,432 വിദ്യാര്‍ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ 3.29 ശതമാനം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പെണ്‍കുട്ടികളുടെ വിജയശതമാനം 94.54 ശതമാനവും ആണ്‍കുട്ടികളുടെ വിജയശതമാനം 91.25 ശതമാനവുമാണ്. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് cbse.nic.in, cbse.gov.in, results.cbse.nic.in എന്ന വെബ്‌സെറ്റ് വഴി ഫലമറിയാനും സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. 2022 ലെ ടേം 1, 2 പരീക്ഷകളിലെ മാര്‍ക്ക് വെയിറ്റേജ് അടിസ്ഥാനമാക്കിയാണ് സിബിഎസ്ഇ അന്തിമ മാര്‍ക്ക് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്‌കോര്‍കാര്‍ഡില്‍ ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ട് വര്‍ക്കുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീബോര്‍ഡ് പരീക്ഷകള്‍ എന്നിങ്ങനെ അധ്യയന വര്‍ഷത്തില്‍ ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു.
സിബിഎസ്ഇ ടേം 2 പരീക്ഷ ഏപ്രില്‍ 26 നും ജൂണ്‍ 4 നും ഇടയിലാണ് നടന്നത്. സിബിഎസ്ഇ 2021-22 അക്കാദമിക് വര്‍ഷം രണ്ട് ടേമുകളിലായാണ് പരീക്ഷകള്‍ നടത്തിയത്. 2021 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടന്ന സിബിഎസ്ഇ ടേം 1 ബോര്‍ഡ് പരീക്ഷകള്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കായാണ് നടത്തിയത്. അതേസമയം ടേം 2 പരീക്ഷകള്‍ക്ക് വിശകലനപരവും പേപ്പര്‍ അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങളുണ്ടായിരുന്നു.