ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്

അപേക്ഷക രക്ഷിതാക്കളുടെ ഏക മകളായിരിക്കണം. എന്നാല്‍ ഇരട്ട പെണ്‍മക്കള്‍, ഇരട്ട കുട്ടികളിലെ പെണ്‍കുട്ടി എന്നിവര്‍ക്കും അപേക്ഷിക്കാം.

Update: 2018-12-27 10:04 GMT

സാമൂഹ്യ ശാസ്ത്ര മേഖലയില്‍ ഗവേഷണം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് യുജിസി നല്‍കുന്ന സ്വാമി വിവേകാനന്ദ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക രക്ഷിതാക്കളുടെ ഏക മകളായിരിക്കണം. എന്നാല്‍ ഇരട്ട പെണ്‍മക്കള്‍, ഇരട്ട കുട്ടികളിലെ പെണ്‍കുട്ടി എന്നിവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷക അംഗീകൃത യൂനിവേഴ്‌സിറ്റി/കോളജ്/സ്ഥാപനത്തിലോ യുജിസി യുടെ ഗ്രാന്റ്ഇന്‍എയ്ഡ് ലഭിക്കാന്‍ അര്‍ഹതയുള്ള കല്‍പിത സര്‍വകലാശാലയിലോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റി/കോളേജ്/സ്ഥാപനത്തിലോ റഗുലര്‍ സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിനു റജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായം: ജനറല്‍ വിഭാഗത്തിന് 40 കവിയരുത്. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 വയസായിരിക്കും. www.ugc.ac.in/svsgc വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട രീതി വെബ്‌സൈറ്റില്‍ ഉണ്ട്. അവസാന തിയ്യതി 2019 ജനുവരി 7.

Tags:    

Similar News