വീട്ടമ്മമാരേ, യുവതികളേ...; നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ഗ്രാഫിക് ഡിസൈനറാവാം

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും.

Update: 2021-07-11 12:30 GMT

തിരുവനന്തപുരം: വനിതള്‍ക്ക് വീട്ടിലിരുന്ന് സര്‍ക്കാര്‍ സബ്‌സിഡിയോടെ ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു. കോഴ്‌സ് കാലാവധി 216 മണിക്കൂറാണ്. ഫീസ്: 16000 + ജിഎസ്ടി(18 % +1 % ഫ്‌ളഡ് സെസ്). ഇളവോടുകൂടിയുള്ള ഫീസ്: 8000 + ജിഎസ്ടി (18 % +1 % ഫ്‌ളഡ് സെസ്).

    കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നബാര്‍ഡും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50 ശതമാനം തിരിച്ച് നല്‍കും. വ്യവസായ മേഖലയിലെ വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ടു മുതല്‍ 10 വരെ രണ്ടു സെഷനുകളായാണ് ക്ലാസ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് കേരള നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. ബിരുദധാരികളായ ഗ്രാമീണ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി: 26 വയസ്സ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കായി www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍: 9745416733, 9495999671. മേല്‍പറഞ്ഞ കോഴ്‌സുകളുടെ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യുക: https://forms.gle/oMZmKeccPKdBM5RSA

graphic designer course at home for womens

Tags:    

Similar News