ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം

Update: 2022-03-01 08:49 GMT

തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് 202021 അധ്യയന വര്‍ഷം എസ്എസ്എല്‍സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ഇബ്രാഹിം സുലൈമാന്‍ സേട്ടു സ്‌കോളര്‍ഷിപ്പ്) നല്‍കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 07. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.

Tags:    

Similar News