തിരുവനന്തപുരം: എട്ടു മുതല്‍ 12 വരെ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം പഠനസഹായം വാഗ്ദാനം ചെയ്യുന്ന ആകാശ് നാഷനല്‍ ടാലന്റ് ഹണ്ട് എക്‌സാം ഡിസംബറില്‍ നടക്കും. നീറ്റ്, ഐഐടിജെഇഇ കോച്ചിങ് പ്രോഗ്രാമുകളിലേക്കാണ് സ്‌കോളര്‍ഷിപ്പുകള്‍. ഡിസംബര്‍ 4 മുതല്‍ 12 വരെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമാണ് പരീക്ഷകള്‍. ട്യൂഷന്‍ ഫീസിലെ സ്‌കോളര്‍ഷിപ്പിന് പുറമേ, മികച്ച സ്‌കോറര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും. ഗ്രേഡുകളിലുടനീളം മികച്ച പ്രകടനം നടത്തുന്ന അഞ്ചു പേര്‍ക്ക് ഒരു രക്ഷിതാവിനൊപ്പം നാസയിലേക്ക് സൗജന്യമായി യാത്രയും ഇത്തവണയുണ്ട്. യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ്‌നേഷന്‍ സ്‌കൂള്‍ ബൂസ്റ്റര്‍ കോഴ്‌സും സൗജന്യമായി ലഭിക്കും.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. ഡിസംബര്‍ നാലിന് രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഓണ്‍ലൈന്‍ പരീക്ഷ നടക്കും. ഓഫ്‌ലൈന്‍ പരീക്ഷകള്‍ 2021 ഡിസംബര്‍ 5 നും 12 നും 10:30, 11.30, 4 മണി, 5 മണി സമയങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം. കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ.
എന്റോള്‍മെന്റ് ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തീയതിക്ക് യഥാക്രമം 3 ദിവസവും 7 ദിവസവും മുമ്പാണ്. പരീക്ഷാ ഫീസ് 99 രൂപയാണ്. ഇത് ഓണ്‍ലൈനിലോ അടുത്തുള്ള ആകാശ് ഇന്‍സ്റ്റിറ്റിയൂട്ട് സെന്ററില്‍ നേരിട്ടോ അടയ്ക്കാം. ടെസ്റ്റിന് മൊത്തം 90 മാര്‍ക്കാണുള്ളത്. ഗ്രേഡും വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങളും അടിസ്ഥാനമാക്കിയുള്ള 35 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉള്‍പ്പെടുക.
ഏഴാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആയിരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവ ഉള്‍ക്കൊള്ളുന്നു. അതേ ക്ലാസുകളിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയായിരിക്കും. അതുപോലെ, നീറ്റ് ലക്ഷ്യമിടുന്ന 11, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നും, എഞ്ചിനിയറിംഗ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും.