നീറ്റ് പഠന പരിപാടി അവതരിപ്പിച്ച് ബൈജൂസ്
നീറ്റ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നീറ്റ് ചര്‍ച്ചാ ക്ളാസുകളും ഡെയ്ലി പ്രാക്ടീസ് പ്രോബ്ലംസ് (ഡിപിപി), പ്രാക്ടീസ് ഷീറ്റുകള്‍ എന്നിവയില്‍ ആഴ്ചയില്‍ മൂന്ന് തവണ പരിശീലനം നല്‍കുമെന്ന് ബൈജൂസ് ജെ ഇ ഇ ആന്റ് നീറ്റ് പ്രിന്‍സിപ്പല്‍ ഡയറക്ടറും അധ്യാപികയുമായ അപുര്‍വ മാത്തൂര്‍ പറഞ്ഞു.
കൊച്ചി: പ്രമുഖ എഡ്‌ടെക് കമ്പനിയും സ്‌കൂള്‍ പഠന ആപ്ലിക്കേഷന്‍ ദാതാക്കളുമായ ബൈജുസ് ഇന്ത്യയിലെ പ്രമുഖ നീറ്റ് പരിശീലകര്‍ തയാറാക്കിയ പഠന പരിപാടി അവതരിപ്പിച്ചു.നീറ്റ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നീറ്റ് ചര്‍ച്ചാ ക്ളാസുകളും ഡെയ്ലി പ്രാക്ടീസ് പ്രോബ്ലംസ് (ഡിപിപി), പ്രാക്ടീസ് ഷീറ്റുകള്‍ എന്നിവയില്‍ ആഴ്ചയില്‍ മൂന്ന് തവണ പരിശീലനവും നല്‍കുമെന്ന് ബൈജൂസ് ജെ ഇ ഇ ആന്റ് നീറ്റ് പ്രിന്‍സിപ്പല്‍ ഡയറക്ടറും അധ്യാപികയുമായ അപുര്‍വ മാത്തൂര്‍ പറഞ്ഞു.
എല്ലാ വര്‍ഷവും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാന്‍ ഒട്ടേറെ പേര്‍ ആഗ്രഹിക്കാറുണ്ടെന്നും എന്നാല്‍ മോശം തയ്യാറെടുപ്പ് രീതികളും ആശയപരമായ വ്യക്തതയുടെ അഭാവവുമാണ് പലര്‍ക്കും നീറ്റ് പരീക്ഷയില്‍ നിരാശ സമ്മാനിക്കുന്നതെന്നും അപുര്‍വ മാത്തൂര്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന നീറ്റ് പരീക്ഷയില്‍ ആസൂത്രണം, സ്ഥിരോത്സാഹം, കഠിനാധ്വാനം തുടങ്ങിയ ഘടകങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിനാല്‍, മികച്ച നേട്ടം കൈവരിക്കുന്നതിന് വിഷയവിജ്ഞാനം ദൃഡപ്പെടുത്തുന്നതിനുള്ള ശരിയായ സാങ്കേതിക വിദ്യകള്‍ സായത്തമാക്കുകയും പഠനരീതിയില്‍ മികച്ച ആസൂത്രണം ഉണ്ടാവുകയും ചെയ്യെണ്ടതുണ്ടെന്നും അപൂര്‍വ മാത്തൂര്‍ ചൂണ്ടിക്കാട്ടി.
സിലബസും മാര്‍ക്കിങ് സ്‌കീമും മനസിലാക്കുക: ഏതൊരു നീറ്റ് വിദ്യാര്‍ഥിക്കും സിലബസിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് കൃത്യമായ ധാരണ നിര്‍ണായകമാണ്. സമയം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും വിഭജിക്കാനും ഏറ്റവും പുതിയ ഔദ്യോഗിക നീറ്റ് സിലബസ്, പരീക്ഷാ രീതി, വെയിറ്റേജ് എന്നിവ കൃത്യവും വ്യക്തവുമായി മനസിലാക്കുക. വെയിറ്റേജിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാല്‍ മികച്ച ആസൂത്രണത്തോടെ കുറ്റമറ്റ രീതിയില്‍ സമയം പാഴാക്കാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമെന്നും അപുര്‍വ മാത്തൂര്‍ പറഞ്ഞു