പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം: ജൂലൈ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

Update: 2022-07-20 04:00 GMT

തിരുവനന്തപുരം: 2022-2023 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ www.spostr.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ- മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ- മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം.

അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ പരിഗണിക്കൂ. സ്‌കൂള്‍തല മല്‍സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷന്‍ നടത്തുന്ന മല്‍സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തിയ്യതി ജൂലൈ 22. ഫോണ്‍: 9447243224, 8281797370, 04862232499.

Tags:    

Similar News