സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: താൽകാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിവരങ്ങൾ സ്‌പോർട്‌സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportscouncil.kerala.gov.inൽ ലഭിക്കും.

Update: 2019-05-18 19:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളജുകൾ, കുസാറ്റ് എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള താൽകാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വിവരങ്ങൾ സ്‌പോർട്‌സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportscouncil.kerala.gov.inൽ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ രേഖാമൂലം സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മുമ്പാകെ മേയ് 25ന് വൈകീട്ട് നാലിനു മുൻപ് സമർപ്പിക്കണം.

Tags:    

Similar News