തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 10ന് വൈകീട്ട് അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രാവിലെ 11 മുതല്‍ പ്രവേശനം നേടാവുന്നതാണ്. അതേസമയം, 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം.
10 ശതമാനം സീറ്റ് മാറ്റിവച്ചാണ് അലോട്ട്‌മെന്റ് തുടങ്ങുക. ഈ മാസം 25 മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 നാവും പ്രസിദ്ധീകരിക്കുക. 16, 17 തിയ്യതികളില്‍ തുടര്‍ന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22ന് പ്രസിദ്ധീകരിച്ച് 25ന് പ്രവേശനം നടക്കും. പ്ലസ്‌വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.