പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Update: 2022-08-04 12:46 GMT

തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org/let എന്ന വെബ് സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പറും, ജനന തിയ്യയതിയും നല്‍കി 'CHECK YOUR RANK' എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗണ്‍സിലിങ് ജില്ലാതലത്തില്‍ ആഗസ്ത് അഞ്ച് മുതല്‍ എട്ടുവരെ നോഡല്‍ പോളിടെക്‌നിക് കോളജുകളില്‍ വെച്ച് നടത്തുന്നതാണ്.

വിവിധ ജില്ലകളില്‍ ഒരേസമയം പ്രവേശനം നടക്കുന്നതിനാല്‍ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷന്‍ പോര്‍ട്ടലില്‍ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ ഹാജരാവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പ്രോക്‌സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നില്‍ കൂടുതല്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനില്‍ക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങള്‍ സ്വമേധയാ റദ്ദാകുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന അഡ്മിഷന്‍ പോര്‍ട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളജിന്റെ ഹെല്‍പ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News