തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍;ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ് 2021 പ്രഖ്യാപിച്ചു

മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 19 വരെ സാധ്യമാണ്. ദേശീയ നിര്‍മ്മാണത്തിനായി സ്വയം പര്യാപ്തമായ തൊഴില്‍ ശക്തിയെ സാങ്കേതിക തൊഴില്‍ അധിഷ്ഠിത വിദഗ്ദ്ധ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിന് ഊന്നല്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി

Update: 2021-02-04 11:15 GMT

കൊച്ചി: സ്‌കൂള്‍തലത്തില്‍ സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഉയര്‍ത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സെന്റര്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷനുമായി സഹകരിച്ച് നടത്തുന്ന ആദ്യത്തെ ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ് 2021 പ്രഖ്യാപിച്ചു. മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 19 വരെ സാധ്യമാണ്. ദേശീയ നിര്‍മ്മാണത്തിനായി സ്വയം പര്യാപ്തമായ തൊഴില്‍ ശക്തിയെ സാങ്കേതിക തൊഴില്‍ അധിഷ്ഠിത വിദഗ്ദ്ധ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിന് ഊന്നല്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

എന്‍ സി ഡി സി ജൂനിയര്‍ സ്‌കില്‍സ് ചാംപ്യന്‍ഷിപ്പ് വഴി യുവത്വത്തിന് ഇടയില്‍ ചെറു പ്രായത്തില്‍ തന്നെ വിദഗ്ദ്ധ തൊഴില്‍ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഞൊടിയിടയില്‍ മാറുന്ന ലോകത്ത് തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിയുന്നതിനും അവരവരുടെ കഴിവ് തിരിച്ചറിയാനുള്ള അവസരവുമായി ചാംപ്യന്‍ഷിപ്പ് മാറും. വെര്‍ച്ച്വല്‍ ആയിട്ടായിരിക്കും ഈ വര്‍ഷം ചാംപ്യന്‍ഷിപ്പ് നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സി ബി എസ് ഇയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 21000ല്‍ അധികം വരുന്ന സ്‌കൂളുകള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാകും.

ആറാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവ് പുറത്തെടുക്കാനുള്ള വേദിയായിരിക്കും ജൂനിയര്‍ സ്‌കില്‍സ് ചാംപ്യന്‍ഷിപ്പ് 2021 എന്നും സംഘാടകര്‍ വ്യക്തമാക്കി. അതേ സമയം തന്നെ നടക്കാനിരിക്കുന്ന വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷനില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ട പ്രതിഭകളെ കണ്ടെത്താനുള്ള അവസരമായി കൂടി ഇത് മാറും. വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്‍ പിന്തുടരുന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങളും മൂല്യനിര്‍ണ്ണയ വ്യവസ്ഥകളുമാണ് ചാംപ്യന്‍ഷിപ്പില്‍ പിന്തുടരുക.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ അനവധി പ്രവര്‍ത്തനങ്ങളാണ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുക. സ്‌കൂളുകളിലെ സ്‌കില്‍ കോംപറ്റീഷനുകള്‍, കരിയര്‍ കൗണ്‍സിലിങ്ങുകള്‍, വെബിനാറുകള്‍, ഡിജിറ്റല്‍ സെമിനാറുകള്‍, പാനല്‍ ഡിസ്‌കഷനുകള്‍, ഓണ്‍ലൈന്‍ ബൂട്ട് ക്യാംപുകള്‍, അക്കാദമിക് വ്യക്തികളുടെയും കോര്‍പറേറ്റുകളുടെയും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും. ഏപ്രില്‍ 2021ല്‍ ദേശീയതല ഫൈനല്‍ മല്‍സങ്ങളും അരങ്ങേറും.

Tags:    

Similar News