ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് ജെയിന്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്സുകള്‍ ആരംഭിക്കുന്നു
ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിങ് ആന്‍ഡ് ബിസിനസ് എന്നിവയിലാണ് യുജിസി അംഗീകൃത ത്രിവല്‍സര കോഴ്സുകള്‍ നല്‍കുക. ഈ അക്കാദമിക് വര്‍ഷം മുതല്‍ കോഴ്സുകള്‍ ലഭ്യമാക്കുമെന്ന് ഹെഡ്ജ് ഗ്രൂപ്പ് സിഎംഡി അലക്സ് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കൊച്ചി; ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് (എച്ച്എസ്എഇ) ജെയിന്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന്‍ (ബി വോക്) ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു. ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിങ് ആന്‍ഡ് ബിസിനസ് എന്നിവയിലാണ് യുജിസി അംഗീകൃത ത്രിവല്‍സര കോഴ്സുകള്‍ നല്‍കുക. ഈ അക്കാദമിക് വര്‍ഷം മുതല്‍ കോഴ്സുകള്‍ ലഭ്യമാക്കുമെന്ന് ഹെഡ്ജ് ഗ്രൂപ്പ് സിഎംഡി അലക്സ് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴ്സുകളുടെ സവിശേഷത പ്രായോഗിക പരിശീലനത്തിന് നല്‍കുന്ന പ്രാധാന്യമാണെന്ന് അലക്സ് കെ ബാബു പറഞ്ഞു. ഹെഡ്ജ് നല്‍കുന്ന കോഴ്സുകളില്‍ 60-70% പ്രാധാന്യം പ്രായോഗിക പരിശീലനത്തിനാണെന്നും അതുകൊണ്ട് തന്നെ യാതൊരു വിധ പരിശീലനവും നല്‍കാതെ തന്നെ കമ്പനികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്ജ് ഗ്രൂപ്പിന്റെ വിവിധ ഇടപാട് സ്ഥാപനങ്ങളില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരം സൃഷ്ടിക്കും. പരിശീലനകാലത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദിക്കാനുമുള്ള അവസരമുണ്ടാകുമെന്നും അലക്സ് കെ ബാബു കൂട്ടിച്ചേര്‍ത്തു. ജെയിന്‍ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. 60 സീറ്റുകളാണ് ഓരോ കോഴ്സിനുമുള്ളത്. കോഴ്സിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയിന്‍ യൂനിവേഴ്സിറ്റി കോമേഴ്സ് വിഭാഗം ഡീനും ഇന്‍ഡസ്ട്രി ഇന്റര്‍ഫേസ് ആന്‍ഡ് കീ പ്രോജക്ട്സ് ഡയറക്ടറുമായ ഡോ. ഈശ്വരന്‍ അയ്യര്‍,എച്ച്എസ്എഇ ഡയറക്ടര്‍ ബിനില്‍ അലക്സാണ്ടര്‍, ഹെഡ്ജ് ഗ്രൂപ്പ് സിഒഒ വിനയ് ശശിധരന്‍, ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫ്, പാര്‍ട്ണര്‍ഷിപ്പ്സ് റീജിണല്‍ മാനേജര്‍ നന്ദകുമാര്‍ കെ എന്നിവരും വാര്‍്ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.കൂടുതല്‍ വിവരങ്ങള്‍ക്ക് 93495 12345 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ http://schoolofhedge.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി