ഹോമിയോ കോളജ് അധ്യാപക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന്
അംഗീകൃത സര്‍വ്വകലാശാലയുടെ ബിഎച്ച്എംഎസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്‌ട്രേഷനും ആയിരിക്കും അടിസ്ഥാന യോഗ്യത.
തിരുവനന്തപുരം: ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ഇന്‍ഫാര്‍മസി (ഹോമിയോ)2021-1 കോഴ്‌സിലെ അധ്യാപക നിയമനത്തിന് ജൂണ്‍ 30ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിങ് ഓഫിസറുടെ ചേമ്പറില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു വാക്ക് ഇന്‍ ഇന്റവ്യൂ നടത്തും. അംഗീകൃത സര്‍വ്വകലാശാലയുടെ ബിഎച്ച്എംഎസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ് രജിസ്‌ട്രേഷനും ആയിരിക്കും അടിസ്ഥാന യോഗ്യത.
എം.ഡി(ഹോമിയോ)ബിരുദം അഭിലഷണീയം. മണിക്കൂറിന് 500 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 18,000 രൂപ വേതനം നല്‍കും. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഐരാണിമുട്ടം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ജൂണ്‍ 30ന് രാവിലെ 11ന് ഹാജരാവണം. അഞ്ച് ഒഴിവുകളിലേയ്ക്കാണ് നിയമനം. യാത്രാബത്ത നല്‍കുന്നതല്ല.