സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു

Update: 2020-09-17 14:48 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐ കളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീട്ടിലിരുന്നുതന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 24 നകം ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം

https:itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https:det.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ http://itiadmissions.kerala.gov.in മുഖേന ലഭിക്കും. അക്ഷയ സെന്റര്‍ മുഖേനയും, സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍തിരുത്താവുന്നതാണ്. നിശ്ചിത തീയതിയില്‍ ഓരോ ഐടിഐ യുടെയും വെബ്സൈതറ്റില്‍റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് ലിസ്റ്റുകള്‍ ഐടിഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍്ര വരെയുള്ള വിവരങ്ങള്‍ യഥാസമയം എസ്എംഎസ് മുഖേന ലഭിക്കുന്നതാണ്. ആയതിനാല്‍ പ്രവര്‍ത്തനക്ഷമമായ സ്വന്തം മൊബൈല്‍ നമ്പര്‍മാത്രം അപേക്ഷാസമര്‍പ്പണത്തിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാനത്തെ 14 വനിത ഐ.ടി.ഐ കള്‍ ഉള്‍പ്പെടെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിളെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികള്‍ക്ക് പ്രവേശനം ലഭിയ്ക്കും. പത്താം ക്ലാസ്സ് തോറ്റവര്‍ക്ക് അപേക്ഷിക്കാവുന്ന നോണ്‍മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.




Similar News