മത്സ്യ ഫെഡറേഷനില്‍ കരാര്‍ നിയമനം: അവസാന തിയ്യതി ജൂണ്‍ 10

സംസ്ഥാന മത്സ്യഫെഡറേഷനിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖാന്തരം വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 37 ഒഴിവുകളിലേക്കാണ് നിയമനം.

Update: 2020-06-09 13:16 GMT

തിരുവനന്തപുരം: സംസ്ഥാന മത്സ്യഫെഡറേഷനിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖാന്തരം വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 37 ഒഴിവുകളിലേക്കാണ് നിയമനം. ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മാനേജ്മെന്റ് ട്രെയിനി-10

യോഗ്യത: എംഎഫ്എഫ്സി/ ബിഎഫ്എസ്സി/ എംഎസ് സി (ഇന്റസ്ട്രിയല് ഫിഷറീസ്), എംഎസ് സി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), എംഎസ്സി (മറൈന്‍ ബയോളജി), എംഎസ്സി (അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാ കള്‍ച്ചര്‍), എംഎസ്സി അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്സി അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിംഗ്/ എംഎസ്സി (സുവോളജി), ഒന്നാം ക്ലാസ് ദ്വിവത്സര ഫുള്‍ടൈം എംബിഎ(മാര്‍ക്കറ്റിംഗ്) 20000 രൂപ അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബിരുദം, ഒന്നാംക്ലാസ് ഫുള്‍ടൈം എംബിഎ മാര്‍ക്കറ്റിംഗ് 18000 രൂപ. പ്രായപരിധി 30 വയസ്.

മാനേജ്മെന്റ് ട്രെയിനി അക്കൗണ്ടിംഗ് -10

ബികോം ഒന്നാം ക്ലാസ് ദ്വിവത്സര ഫുള്‍ടൈം എംബിഎ(ഫിനാന്‍സ്) അല്ലെങ്കില്‍ സിഎ(ഇന്റര്‍), ടാലി, 30 വയസ്,18000 രൂപ.

മാനേജ്മെന്റ് ട്രെയിനി-ടെക്നിക്കല്‍-9 ഒഴിവ് ഒന്നാം ക്ലാസ് ബിടെക് (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) 30 വയസ്. 18000 രൂപ.

ജൂനിയര്‍ എക്സിക്യൂട്ടീവ്-മാര്‍ക്കറ്റിംഗ്/ അക്വാകള്‍ച്ചര്‍/ പ്രൊജക്ട്(3 ഒഴിവ്), എംഎഫ്എസ്സി/ ബിഎഫ്എസ്സി/ എംഎസ് സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ എംഎസ്സി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ)/ എംഎസ്സി (മറൈന്‍ ബയോളജി)/ എംഎസ്സി (അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാ കള്‍ച്ചര്‍), എംഎസ്സി അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് മൈക്രോബയോളജി)/ എംഎസ്സി അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിംഗ്/ എംഎസ്സി (സുവോളജി)/ ഒന്നാം ക്ലാസ് ദ്വിവത്സര ഫുള്‍ടൈം എംബിഎ (ജൂനിയര്‍ എക്സിക്യൂട്ടീവ് -മാര്‍ക്കറ്റിംഗ് തസ്തികയില്‍ എംബിഎ മാര്‍ക്കറ്റിംഗ് വേണം, 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, 18-40 വയസ്. 40000 രൂപ.

ക്വാളിറ്റി സൂപ്പര്‍വൈസര്‍ ഒഴിവ്. -5

വിഎച്ച്എസ്സി ഫിഷ് പ്രോസസിംഗ് ടെക്നോളജി, 3 വര്‍ഷത്തെ യോഗ്യാനന്തര പ്രവര്‍ത്തി പരിചയം. 18-40 വയസ് വരെ. 12000 രൂപ


Tags:    

Similar News