വെര്‍ച്ച്വല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

വികേന്ദ്രീകൃതമായി എങ്ങനെയാണ് നൈപുണ്യ വികസന പദ്ധതികള്‍ തയ്യാറാക്കുക, തന്ത്രപ്രധാനമായി വിദഗ്ദ്ധ പരിശീലന പരിപാടികളൊരുക്കുന്നത്, അവയുടെ നടത്തിപ്പ്, സംസ്ഥാന ജില്ലാ തലങ്ങളില്‍ നൈപുണ്യ വികസന പരിപാടികളുടെ നിരീക്ഷണം തുടങ്ങിയവയെക്കുറിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്

Update: 2021-07-17 07:00 GMT

കൊച്ചി: സങ്കല്‍പ് പദ്ധതിക്ക് കീഴില്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേറ്റീവുമായി (കില)ചേര്‍ന്ന് പരിശീലകര്‍ക്കായി ഒരു മാസം നീണ്ട് നില്‍ക്കുന്ന വെര്‍ച്ച്വല്‍ പരിശീലന പരിപാടി (ടിഒടി) സംഘടിപ്പിച്ചു. കിലയില്‍ നിന്നുള്ള 24 ഫാക്വല്‍റ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി 2021 മെയ് 31 ന് ആരംഭിച്ചിരുന്നു.

പരിശീലനം ലഭിച്ച ഇവര്‍ സംസ്ഥാന ജില്ലാതല ഫാക്വല്‍റ്റികള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കും. കേരളം , പോണ്ടിച്ചേരി ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും കിലയിലെ പരിശീലകര്‍ ക്ലാസ് നല്‍കുന്നത്. വികേന്ദ്രീകൃതമായി എങ്ങനെയാണ് നൈപുണ്യ വികസന പദ്ധതികള്‍ തയ്യാറാക്കുക, തന്ത്രപ്രധാനമായി വിദഗ്ദ്ധ പരിശീലന പരിപാടികളൊരുക്കുന്നത്, അവയുടെ നടത്തിപ്പ്, സംസ്ഥാന ജില്ലാ തലങ്ങളില്‍ നൈപുണ്യ വികസന പരിപാടികളുടെ നിരീക്ഷണം തുടങ്ങിയവയെക്കുറിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്

വിദഗ്ദ്ധ തൊഴിലന്തരീക്ഷത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പ്രത്യേക ഗസ്റ്റ് സെഷനുകളില്‍ അനുഭവം പങ്ക് വയ്ക്കുകയും ടെക്‌നിക്കല്‍ ആന്റ് വോക്കേഷണല്‍ എഡുക്കേഷന്‍ ആന്റ് ട്രെയ്‌നിങ് മേഖലയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകള്‍ പങ്ക് വെയ്ക്കുകയും ജില്ലാ തല നൈപുണ്യാന്തരീക്ഷത്തിലെ വെല്ലുവിളികള്‍ ചൂണ്ടികാണിക്കുകയും ചെയ്തു.

ഇന്‍ഫര്‍മേഷന്‍ എഡുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍, ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധതന്നെ പരിശീലന പരിപാടിയില്‍ നല്‍കിയിരുന്നു. നിലവില്‍ നൈപുണ്യ പരിശീല പരിപാടികള്‍ നേരിടുന്ന വെല്ലുവിളികള്‍, അഭിരുചി പരിശോധനകള്‍, ക്യാംപെയിനുകള്‍, കൗണ്‍സിലിങ് തുടങ്ങിയവയെ സമഗ്ര വീക്ഷണത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പരിശീലനം നടന്നത്.

Tags:    

Similar News