ജര്‍മനിയില്‍ നേഴ്‌സമാര്‍ക്ക് അവസരം:വിദ്യാഭാരതി ഗ്രൂപ്പും കോണ്‍ട്രാഡിയ ഇന്റര്‍നാഷണലും ധാരണാപത്രം കൈമാറി

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം വി ബി ഗ്രൂപ്പ് ചീഫ് പേട്രണും വൈബ്സ് മാനേജിംഗ് ഡയറക്ടറുമായ എന്‍ എ മുഹമ്മദ് കുട്ടിയും കോണ്‍ട്രാഡിയ ഇന്റര്‍നാഷണല്‍ യു ജി ജര്‍മ്മനി സ്ഥാപകനും സിഇഒയുമായ ഹെന്റിച്ച് ഗെര്‍ഡ് വിറ്റെയും കൈമാറി

Update: 2019-11-27 23:58 GMT

കൊച്ചി: നേഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അധിക ചെലവില്ലാതെ അതിവേഗം തൊഴില്‍ ലഭ്യമാക്കുന്നതിനുമായി വിദ്യാഭാരതി ഗ്രൂപ്പും ജര്‍മ്മനിയിലെ കോണ്‍ട്രാഡിയ ഇന്റര്‍നാഷണല്‍ യു.ജിയും ധാരണയിലെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം വി ബി ഗ്രൂപ്പ് ചീഫ് പേട്രണും വൈബ്സ് മാനേജിംഗ് ഡയറക്ടറുമായ എന്‍ എ മുഹമ്മദ് കുട്ടിയും കോണ്‍ട്രാഡിയ ഇന്റര്‍നാഷണല്‍ യു ജി ജര്‍മ്മനി സ്ഥാപകനും സിഇഒയുമായ ഹെന്റിച്ച് ഗെര്‍ഡ് വിറ്റെയും കൈമാറി.ജര്‍മ്മനിയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് പഠനകാലയളവില്‍ തന്നെ ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നല്‍കുന്നതിനായി വിദ്യാഭാരതി സൗകര്യമൊരുക്കുമെന്നും ഇതിനായി നേഴ്സിംഗ് സ്ഥാപനങ്ങളുമായും ധാരണയുണ്ടാക്കമെന്നും വി ബി ഗ്രൂപ്പ് ചീഫ് പേട്രണും വൈബ്സ് മാനേജിംഗ് ഡയറക്ടറുമായ എന്‍ എ മുഹമ്മദ് കുട്ടി പറഞ്ഞു.

വിദ്യാഭാരതിയുടെ പരിശീലനം പോര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മ്മനിയിലേക്കുള്ള ടിക്കറ്റ് നിറയ്ക്കും ഐഇഎല്‍ടിഎസ് ഫീസും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാലുടന്‍ തിരികെ നല്‍കും. അധിക ചെലവില്ലാതെ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലി നേടാം എന്നതാണ് നേട്ടം. നൈപുണ്യ വികസനത്തിലൂടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം കഴിയും. ഭാഷ പരിശീലനത്തിനായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കുമെന്നും മുഹമ്മദ്കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം 84000 തൊഴിലവസരങ്ങളാണ് നഴ്സിംഗ് മേഖലയില്‍ ഉണ്ടാകുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ട് ലക്ഷമായി വര്‍ധിക്കും. ഭാഷ പരിശീലനം കാര്യക്ഷമമാക്കിയാല്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഈ അവസരം മുതലെടുക്കാന്‍ കഴിയുമെന്ന് വി ബി ഗ്രൂപ്പ് ജോ. ഡയറക്ടര്‍ ഡോ. എച്ച് എ മുനാഫ് പറഞ്ഞു. കോണ്‍ട്രാഡിയ സഹ സ്ഥാപകരായ ഫ്രാങ്ക് ക്രൂസ്, അഭിഷേക് സിംഗ്, വൈബ്സ് ഡയറക്ടര്‍ റസ്സല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

Tags:    

Similar News