'നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: നഴ്‌സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രിംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹരജി സുപ്രിംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.