സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്; പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന ഉത്തരവിന് സ്റ്റേ

Update: 2025-01-10 09:13 GMT

സംഭല്‍: സംഭല്‍ പള്ളിക്ക് സമീപമുള്ള കിണര്‍ സംബന്ധിച്ച് മുനിസിപാലിറ്റി നല്‍കിയ നോട്ടിസ് സ്റ്റ ചെയ്ത് സുപ്രിം കോടതി. പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന ഉത്തരവിനാണ് സ്റ്റേ.സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2024 നവംബര്‍ 19 ന് നടത്തിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഉത്തരവ്.

ശാഹീ ജാമിഅ് മസ്ജിദിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്കിണര്‍ ജില്ലാഭരണകൂടം പിടിച്ചെടുക്കുകയായിരുന്നു. ജലാശയ സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി. തുടര്‍ന്ന് ഈ കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞ് നഗരസഭ നോട്ടിസ് ഇറക്കുകയായിരുന്നു.

നോട്ടിസ് സ്റ്റേ ചെയ്തില്ലെങ്കില്‍ ഹിന്ദുത്വര്‍ കുളം ഹിന്ദു മതവിശ്വാസപ്രകാരമുള്ള ആചാരങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റി വാദിച്ചത്. സംഭലിന് സമീപമുള്ള ജില്ലകളിലെ മദ്റസ വിദ്യാര്‍ഥികള്‍ അക്രമങ്ങളില്‍ പങ്കെടുത്തെന്നും പോലിസ് ആരോപിക്കുകയുണ്ടായി. ആരോ അയച്ച ഊമക്കത്തുകളാണ് അതിന് തെളിവായി പറഞ്ഞത്.

16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ശാഹീ ജാമിഅ് മസ്ജിദ്. കാലങ്ങളായി മുസ് ലിംകള്‍ നമസ്‌കരിച്ചു പോരുന്ന ഈ പള്ളിയില്‍ നവംബര്‍ 19 ന് സീനിയര്‍ ഡിവിഷന്‍ കോടതിയുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ സര്‍വെക്കേത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അന്ന് അവിടെ നിന്നും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഞയറാഴ്ച വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായി അധികൃതര്‍ സര്‍വേക്കെത്തിയതോടെ സംഭല്‍ സംഘര്‍ഷ ഭരിതമായി. പോലിസിന്റെ വെടിവെപ്പില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News