സംഭല്‍ മസ്ജിദ് സര്‍വേ; മുസ് ലിം ലീഗ് സുപ്രിം കോടതിയിലേക്ക്

Update: 2024-12-03 07:14 GMT

ന്യൂഡല്‍ഹി: സംഭല്‍ മസ്ജിദ് സര്‍വേയില്‍ സുപ്രിംകോടതിയിലേക്ക് പോകാനൊരുങ്ങി മുസ് ലിം ലീഗ്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ നശിപ്പിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ടെന്നും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീതിതമായ സാഹചര്യത്തിലേക്കാണ് നാട് കടന്നുപോകുന്നതെന്നും, അനാവശ്യമായി ഒരു കൂട്ടര്‍ തുടങ്ങി വച്ച പ്രശ്‌നങ്ങളില്‍ ആറ് പേരെയാണ് പോലിസ് വെടി വെച്ച് കൊന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.




Tags:    

Similar News