ലോട്ടറി വില്‍പ്പനയില്‍ കേന്ദ്രത്തിനു സേവന നികുതി ചുമത്താനാവില്ല: സുപ്രിംകോടതി

Update: 2025-02-11 07:23 GMT
ലോട്ടറി വില്‍പ്പനയില്‍ കേന്ദ്രത്തിനു സേവന നികുതി ചുമത്താനാവില്ല: സുപ്രിംകോടതി

കൊച്ചി: ലോട്ടറി വില്‍പനയില്‍ കേന്ദ്രത്തിനു സേവന നികുതി ചുമത്താനാവില്ലെന്ന് സുപ്രിംകോടതി. ലോട്ടറി നികുതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളികൊണ്ടാണ് ഉത്തരവ്. നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്നും കോടതി വ്യക്തമാക്കി.

പേപ്പര്‍, ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ ലിമിറ്റഡ് കമ്പനികളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Tags:    

Similar News