ഇതൊക്കെ സംസ്ഥാന വിഷയം; വനം-വന്യജീവി നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ല: കേന്ദ്രം

വന്യജീവി പ്രശ്‌നം പരിഹരിക്കാനാവശ്യമായ തുക കേന്ദ്രം നല്‍കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി

Update: 2025-02-12 11:20 GMT
ഇതൊക്കെ സംസ്ഥാന വിഷയം; വനം-വന്യജീവി നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ല: കേന്ദ്രം

ന്യൂഡല്‍ഹി: വനം-വന്യജീവി നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹാരിസ് ബീരാന്‍ എംപിക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് എംപി പറഞ്ഞു. പുനരാലോചനക്കായി ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ വന്യജീവി പ്രശ്‌നം സംസ്ഥാന സര്‍ക്കാറിന്റെ വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൂടാതെ വന്യജീവി പ്രശ്‌നം പരിഹരിക്കാനാവശ്യമായ തുക കേന്ദ്രം നല്‍കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി.

Tags:    

Similar News