നെഹ്‌റു യുവകേന്ദ്രയില്‍ ഒഴിവുകള്‍

നെഹ്‌റു യുവകേന്ദ്രയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി: ഡിസംബര്‍ 31. ആകെ 228 ഒഴിവുകളാണുള്ളത്.

Update: 2018-12-25 16:21 GMT

നെഹ്‌റു യുവകേന്ദ്രയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി: ഡിസംബര്‍ 31. ആകെ 228 ഒഴിവുകളാണുള്ളത്.

അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്: യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ അക്കൗണ്ട്‌സ് പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരിജ്ഞാനം. ടൈപ്പിങ് ഇംഗ്ലിഷില്‍ മിനിറ്റില്‍ 30 വാക്കു വേഗം അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 25 വാക്കു വേഗം. പ്രായം: 28 വയസ് (31.12.2018 ന്)

ഡിസ്ട്രിക് യൂത്ത് കോഓര്‍ഡിനേറ്റര്‍: യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ പിജി അല്ലെങ്കില്‍ തത്തുല്യം, പ്രായം: 28 വയസ് (01.01.2018ന്)

മള്‍ട്ടി ടാസ്‌കിങ് സാറ്റാഫ്: യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, 18-25 വയസ്

അപേക്ഷാഫീസ്: ജനറല്‍, ഒബിസി (സ്ത്രീ)350 രൂപ, (പുരുഷന്‍) 700രൂപ. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാര്‍/ വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.nyks.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലനായി റജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ക്ക് ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്, ഫോട്ടോ (4.5 cm x 3.5 cm), ഒപ്പ് ,ഇടത് കൈവിരലടയാളം, വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ എഴുതിയ സത്യവാങ്മൂലം എന്നിവ അപ്‌ലോഡ് ചെയ്യണം.




Tags:    

Similar News