തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായുള്ള നെഹ്‌റു യുവകേന്ദ്രയില്‍ നാഷനല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 356 ഒഴിവുകളാണുള്ളത്. ഒരു ബ്ലോക്കില്‍ രണ്ടു പേരെ വീതവും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫിസുകളിലുമാണ് നിയമിക്കുക. ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്.
പത്താം ക്ലാസ് ജയിച്ചിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2021 ഏപ്രില്‍ ഒന്നിനു 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനും പാടില്ല. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.
വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ ഓഫിസുകളില്‍നിന്ന് വിശദവിവരങ്ങള്‍ ലഭിക്കും. ഓഫിസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്/എസ്എസ്എല്‍സി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാല്‍ ജില്ലാ ഓഫിസില്‍ അപേക്ഷ നേരിട്ട് നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 20. www..nyks.nic.in.
Vacancy of National Youth Volunteers at Nehru Yuva kendra