ന്യൂഡല്‍ഹി: പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. വലിയ കുറ്റമാണു ജനപ്രതിനിധിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സംഭവത്തെപ്പറ്റി വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതായും രേഖാ ശര്‍മ അറിയിച്ചു.
പെണ്‍കുട്ടിയില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ വനിതാ കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്. പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുത്തിരിക്കുന്നതെന്നാണു വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചത്.