ചലച്ചിത്രമേള ഡെലിഗേറ്റ് സെല്‍ തുടങ്ങി; പാസ് വിതരണം രാത്രി ഏഴു വരെ

Update: 2021-02-08 13:14 GMT

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആദ്യ പാസ് അക്കാഡമി ചെയര്‍മാന്‍ കമല്‍ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് നല്‍കി.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജാണ് ഫെസ്റ്റിവല്‍ ഓഫിസ് ഉദ്ഘാടനം ചെയ്തത്. അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍, എക്‌സിക്യുട്ടീവ് അംഗം വി കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍, ട്രഷറര്‍ സന്തോഷ് ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാസ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ഏഴു വരെയാണ് പാസുകള്‍ വിതരണം ചെയ്യുന്നത്. ഫെസ്റ്റിവല്‍ ബുക്ക്, പാസ്, മാസ്‌ക് എന്നിവ അടങ്ങിയ കിറ്റുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് വിതരണം ചെയ്യുന്നത്.

Tags:    

Similar News