കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമര്‍പ്പണം ബുധനാഴ്ച തിരുവനന്തപുരത്ത്

Update: 2021-12-07 11:54 GMT

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ ഡിസംബര്‍ എട്ടിന് വൈകീട്ട് നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമ്മാനിക്കും. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവി വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയാകും. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെപി മോഹനന്‍, നിര്‍വ്വാഹകസമിതിയംഗങ്ങളായ ഡോ. വിഎന്‍ മുരളി, സുഭാഷ് ചന്ദ്രന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ബെന്യാമിന്‍, മങ്ങാട് ബാലചന്ദ്രന്‍, വിഎസ് ബിന്ദു എന്നിവര്‍ പങ്കെടുക്കും. പെരുമ്പടവം ശ്രീധരന് അക്കാദമി വിശിഷ്ടാംഗത്വവും കെകെ കൊച്ച്, കെആര്‍ മല്ലിക, ചവറ കെ എസ് പിള്ള എന്നിവര്‍ക്ക് സമഗ്രസംഭാവനാപുരസ്‌കാരവും ഒപി സുരേഷ്, ഉണ്ണി ആര്‍, ഡോ. പി സോമന്‍, ഡോ. ടികെ ആനന്ദി, വിധു വിന്‍സെന്റ്, അനിത തമ്പി എന്നിവര്‍ക്ക് അക്കാദമി പുരസ്‌കാരങ്ങളും ഡോ. ജെ പ്രഭാഷ്, ഡോ. ശിശുപാലപ്പണിക്കര്‍ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ രണ്ടു വേദികളിലാണ് അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരസമര്‍പ്പണച്ചടങ്ങുകള്‍ നടത്തുന്നത്. ഡിസംബര്‍ 16 വ്യാഴാഴ്ച തൃശ്ശൂരില്‍ വച്ച് നടക്കുന്ന രണ്ടാമത്തെ ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.


Tags:    

Similar News