അഷിതയുടെ കത്തുകള്‍

ഒരാള്‍ അയാള്‍ക്കു നേരെ പിടിക്കുന്ന കണ്ണാടികളാണ് കത്തുകളെന്ന് അഷിത ഈ പുസ്തകത്തിനെഴുതിയ മുഖവുരയില്‍ പറയുന്നുണ്ട്.

Update: 2018-12-27 17:35 GMT

മലയാളികള്‍ എന്നുമുതലാണ് കത്തെഴുത്ത് നിര്‍ത്തിയതെന്ന് നമുക്കറിയില്ല. പക്ഷേ, പുതിയ കാലം മാഞ്ഞുപോവുന്ന വാക്കുകളുടേതാണ്. സൂക്ഷിച്ചുവയ്ക്കാനാവാത്ത ഒരു ഡിലീറ്റ് ബട്ടനില്‍ തീര്‍ന്നുപോവുന്ന സ്ഥായിയല്ലാത്ത എഴുത്ത്. പഴയ കത്തുകള്‍ പാറ്റാ ഗുളികകളുള്ള ചെറു പെട്ടികളില്‍ പൂക്കളുടെ സുഗന്ധത്തോടൊപ്പം അടക്കംചെയ്യപ്പെട്ടു. ചിലപ്പോള്‍ അത് നമ്മുടെ ചിന്തയിലേക്ക് ആയിരം ഓര്‍മകളുടെ കടല്‍ കുടഞ്ഞിട്ടു. കത്തുകളുടെ ഈ പുസ്തകത്തില്‍ അഷിത എഴുതുന്നു, കത്തുകള്‍ വെറും അക്ഷരങ്ങളല്ലല്ലോ, അതെഴുതിയ ആളുടെ ഹൃദയംകൂടിയാണല്ലോ. ഒരാള്‍ അയാള്‍ക്കു നേരെ പിടിക്കുന്ന കണ്ണാടികളാണ് കത്തുകളെന്ന് അഷിത ഈ പുസ്തകത്തിനെഴുതിയ മുഖവുരയില്‍ പറയുന്നുണ്ട്. അഷിത മറ്റുള്ളവര്‍ക്ക് അയച്ച കത്തുകളാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്.

അഷിത

മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

വില: 170 രൂപ, പേജ്: 167




Tags:    

Similar News