2021 ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് : ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു

എസ് ശിവദാസ്, പള്ളിയറ ശ്രീധരന്‍, കെ ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ് ബിഎല്‍ബിഎ 2021ല്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത എഴുത്തുകാര്‍. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കലാസൃഷ്ടികള്‍ സാഹിത്യ വിദഗ്ദരുടെ ജൂറി ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി സമഗ്രമായ യോഗ്യതാ പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.ഈ വര്‍ഷത്തെ പതിപ്പില്‍, രചയിതാവിന്റെ വിഭാഗത്തില്‍ മലയാളം ഭാഷ തിരഞ്ഞെടുത്തു

Update: 2021-12-02 11:21 GMT

കൊച്ചി: ടാറ്റ ട്രസ്റ്റ്‌സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരമായ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് 2021ലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു. മലയാളമാണ് ഈ വര്‍ഷം ഭാഷയായി തിരഞ്ഞെടുത്തത്. ആറാം പതിപ്പിനായി, മെയ്, ജൂണ്‍ മാസങ്ങളിലെ നോമിനേഷന്‍ കാലയളവില്‍ വാര്‍ഷിക സാഹിത്യ അവാര്‍ഡിന് 490 എന്‍ട്രികളാണ് ലഭിച്ചത്.

എല്ലാ വര്‍ഷവും, ബിഎല്‍ബിഎ എഴുത്തുകാരന്റെ വിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ഭാഷയാണ് തിരഞ്ഞെടുക്കുന്നത് , അതേസമയം ചിത്രകാരന്റെ വിഭാഗത്തിലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ക്ക് ഭാഷ ബാധകമല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.എസ് ശിവദാസ്, പള്ളിയറ ശ്രീധരന്‍, കെ ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ് ബിഎല്‍ബിഎ

2021ല്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത എഴുത്തുകാര്‍. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കലാസൃഷ്ടികള്‍ സാഹിത്യ വിദഗ്ദരുടെ ജൂറി ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി സമഗ്രമായ യോഗ്യതാ പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികളെ പ്രകീര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി അവതരിപ്പിച്ചത്, ബഹുസംസ്‌കാരവും ബഹുഭാഷാ പരിതസ്ഥിതിയും കുട്ടികള്‍ക്ക് പരിചയപെടുത്തിയ സാഹിത്യ സൃഷ്ടികള്‍ സൃഷ്ടിച്ച എഴുത്തുകാരെയും ചിത്രകാരന്മാരെയും തിരിച്ചറിയാനുള്ള പരാഗ് ഇനിഷ്യേറ്റീവിന്റെ ശ്രമമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News