പതിനേഴാമത് മണപ്പുറം- മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;സൗബിന്‍ ഷാഹിര്‍ മികച്ച നടന്‍, മഞ്ജു പിള്ള മികച്ച നടി

മ്യാവു,ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സൗബിന്‍ ഷാഹിറിനെ മികച്ച നടനാക്കിയത്.ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മഞ്ജു പിള്ളയെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ് ആണി മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്

Update: 2022-07-30 14:15 GMT

കൊച്ചി: 17ാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സൗബിന്‍ ഷാഹിര്‍ മികച്ച നടനായും മഞ്ജു പിള്ള മികച്ച നടിയായും തിരഞ്ഞെടക്കപ്പെട്ടു.മ്യാവു,ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സൗബിന്‍ ഷാഹിറിനെ മികച്ച നടനാക്കിയത്.ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മഞ്ജു പിള്ളയെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ് ആണി മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്.

സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം),മികച്ച ഗായകന്‍ വിമല്‍ റോയ് (ഹൃദയം),മികച്ച ഗായിക ഭദ്ര റെജിന്‍ (ഹൃദയം),മികച്ച സഹനടന്‍ ഷൈന്‍ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പര്‍വ്വം),മികച്ച സഹനടി ഉണ്ണിമായ (ജോജി),മികച്ച കാമറമാന്‍ നിമിഷ് രവി (കുറുപ്പ്),മികച്ച തിരക്കഥ ശ്യാംപുഷ്‌കര്‍ (ജോജി),മികച്ച പിആര്‍ഒ ശിവപ്രസാദ് (പുഴു),മികച്ച ഓണ്‍ലൈന്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ ഗോവിന്ദന്‍കുട്ടി (എ ബി സി മീഡിയ) എന്നിവരും അവര്‍ഡ് നേടി.ഇതിനോടൊപ്പം എഫ് എം ബി അവാര്‍ഡിന്റെ ഭാഗമായി മഞ്ജു ബാദുഷയ്ക്ക് വി പി എന്‍ ഐ ബി ഇ യങ് എന്റര്‍പ്രൂണെര്‍ അവാര്‍ഡും ഡോ സ്വാമി ഭദ്രാനന്ദയ്ക്ക് യൂനിക്‌ടൈംസ് എക്‌സെലന്‍സ് ദ പ്രോഗ്‌നോസ്റ്റിക്കേറ്റര്‍ അവാര്‍ഡും സമ്മാനിക്കും.

സംവിധായകന്‍ റോയ് മണപ്പള്ളില്‍, സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍, നിര്‍മ്മാതാവ് എം എന്‍ ബാദുഷ, സാഹിത്യകാരി ഗിരിജാ സേതുനാഥ് എന്നിവര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.ആഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലിന് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.പെഗാസസ് ഗ്ലോബല്‍ െ്രെപവറ്റ് ലിമിറ്റഡാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News