മലപ്പുറം: 'രാവണപ്രഭു' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന് നായര്‍ (90) അന്തരിച്ചു. അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ. ഡോ. ശ്രീകുമാര്‍, ഗീതാലക്ഷ്മി, നിഷ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: എം. രാമചന്ദ്രന് മാസ്റ്റര്‍, വിശ്വനാഥന് മേനാത്ത്, സന്താനവല്ലി ടീച്ചര്‍.