
മലപ്പുറം: ബലാല്‍സംഗത്തിനരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 2001 ലാണ് ശങ്കരനാരായണന്റെ മകളായ 13 കാരി കൃഷ്ണപ്രിയ ബലാല്‍സംഗത്തിനരയായി കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്നു തിരികെ വരികെയാണ് കൃഷ്ണപ്രിയ അയല്‍വാസിയാല്‍ പീഡിപ്പിക്കപ്പെട്ടത്.
കേസില്‍ അയല്‍വാസിയായ കുന്നുമ്മല്‍ മുഹമ്മദിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് വെടിയേറ്റു മരിച്ചു. പിന്നീട് മുഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ പോലിസ് കുറ്റക്കാരനാണെന്നു കണ്ടെത്തി. തുടര്‍ന്ന് സെഷന്‍സ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഹൈക്കോടതി തെളിവുകളുടെ ആഭാവത്തില്‍ ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു.