
അബുദാബി: തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കന്മനം സ്വദേശിയും അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറുമായ സി വി ഷിഹാബുദ്ദീന്‍(46)ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.
മയ്യത്ത് നിസ്‌കാരത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നേതൃത്വം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.