കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ കുഴഞ്ഞു വീണ് മരിച്ചു

മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടില്‍ പോയി മടങ്ങിയെത്തിയ ഇര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു

Update: 2024-11-28 09:41 GMT
കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ കുഴഞ്ഞു വീണ് മരിച്ചു

അബൂദബി: മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടില്‍ പോയി മടങ്ങിയെത്തിയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ മരിച്ചു. മാണിക്കോത്ത് മഡിയനിലെ എം പി ഇര്‍ഷാദാണ് (26) മരിച്ചത്. രണ്ടാഴ്ച മുമ്പ് മാതാവിന്റെ മരണവിവരം അറിഞ്ഞ് ഇര്‍ഷാദ് നാട്ടിലെത്തിയിരുന്നു. ശേഷം മാതാവിന്റെ ഖബറടക്കം പൂര്‍ത്തിയാക്കി അബൂദബിയില്‍ തന്നെ മടങ്ങിയെത്തിയ ഇര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു.

Tags:    

Similar News