നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള മാലിന്യക്കുഴിയില്‍ വീണു മൂന്നു വയസ്സുകാരി മരിച്ചു

Update: 2025-02-07 09:52 GMT
നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള മാലിന്യക്കുഴിയില്‍ വീണു മൂന്നു വയസ്സുകാരി മരിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള മാലിന്യക്കുഴിയില്‍ വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വിനോദത്തിനായി രാജസ്ഥാനില്‍ നിന്നെത്തിയ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴികാകനെത്തിയതായിരുന്നു കുടുംബം. എന്നാല്‍ ഭക്ഷണം കഴികികുന്നതിനിടെ രക്ഷിതാക്കള്‍ കാണാതെ പുറത്തിറങ്ങിയ കുഞ്ഞ് മൂടാതെ കിടന്നിരുന്ന മാലിന്യകുഴിയില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതായ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ മാലിന്യകുഴിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News